വടക്കഞ്ചേരി: വണ്ടാഴി കുറുമാലിക്കാവ് ക്ഷേത്ര റോഡിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സമീപത്തെ വീട്ടുകാർക്കും അപകടഭീഷണിയായി നിന്നിരുന്ന വലിയ പുളിമരം അഗ്നിരക്ഷാ സേന മുറിച്ചുമാറ്റി.
ഒറാട്ടുകുടി വർഗീസ് എന്നയാളുടെ പറമ്പിലെ മരമാണ് റോഡിലേക്ക് ചെരിഞ്ഞ് നിന്നിരുന്നത്. ദുരന്തനിവാരണ നിയമപ്രകാരം തഹസിൽദാർ ഇടപ്പെട്ട് കെഎസ്ഇബി, പോലീസ്, പഞ്ചായത്ത് മെംബർ,വില്ലേജ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മരം മുറിക്കൽ.